സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Wednesday, 28 December 2022

മണികണ്ഠൻ


മണികണ്ഠാ മലമേലെ മമപാദം പതിയെ
മനമാകെ നിറയുന്നൊരു പൊരുളായി മുന്നിൽ
അരികിൽനിന്നരുളും ശരണം വിളി കാവ്യം
അടിയന്റെ മിഴികളിൽ നെയ്തൂകിയ രൂപം

കർപ്പൂരപ്രിയനായി കനിയേണം നമ്മിൽ
പൊന്നമ്പാലമേടായി നോക്കിടേണം
എന്നും താരക ബ്രഹ്മമായി നീണ്ടു വാഴുമ്പോഴും
അകതാരിൽ നാളമായെന്നിൽ തെളിയേണം

ചിന്മുദ്രാവാസനയ് വാഴണം നമ്മിൽ
പൂങ്കാവനലോക നാഥാനായീടണം
മണ്ഡലനാളിൽ സ്വാമി നാമങ്ങൾ
കേട്ടു ദുഖമൊഴിഞ്ഞു വണങ്ങി മടങ്ങിഞാൻ